Image

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

Published on 06 June, 2026
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

 
കൊച്ചി;  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി. എംഎല്‍എ എ സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എംപി, തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ സിപിഎമ്മിനെയും പാർട്ടിയുടെ മൂന്നു മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി ഇ‍ ഡിയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. 

അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇഡ‍ി കണ്ടുകെട്ടിയിട്ടുണ്ട്. അടുത്തിടെ കെ.രാധാകൃഷ്ണൻ എംപിയെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത് രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക