Image

വൈഭവ് ട്വന്റി20 ടീമില്‍: സൂര്യ പുറത്ത്, ശ്രേയസ് നായകന്‍; 16 അംഗ ടീമില്‍ സഞ്ജുവും

Published on 06 June, 2026
  വൈഭവ് ട്വന്റി20 ടീമില്‍: സൂര്യ പുറത്ത്, ശ്രേയസ് നായകന്‍; 16 അംഗ ടീമില്‍ സഞ്ജുവും

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ടീന്‍ സെന്‍സേഷന്‍ വൈഭവ് സൂര്യവംശി ദേശീയ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിലാണ് വൈഭവ് ഇടംനേടിയത്.


മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവ് പുറത്തായപ്പോള്‍ ശ്രേയസ് അയ്യറാണ് നായകന്‍. 16 അംഗ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണും ഇടംപിടിച്ചു. തിലക് വര്‍മ്മയാണ് പുതിയ വൈസ് ക്യാപ്റ്റന്‍.

ഐപിഎലിലെ മിന്നുംപ്രകടനമാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വഴിതുറന്നത്. ഐപിഎലില്‍ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഒരിടവേളക്കുശേഷം ശ്രേയസ് അയ്യറും ടീമിലേക്ക് എത്തിയത്.

ഇതിനുപുറമെ, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പായത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനവും സഞ്ജുവിനെ ടീമില്‍ ഉറപ്പിച്ചു.

ഐപിഎലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് പ്രിന്‍സ് യാദവിനെ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റത്തിലേക്ക് നയിച്ചത്. ടൂര്‍ണമെന്റില്‍ 14 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ഈ ഡല്‍ഹി പേസര്‍ വീഴ്ത്തിയത്.

ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.

അയര്‍ലന്‍ഡ് പരമ്പരക്കുള്ള ട്വന്റി20 സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക