
തിരുവനന്തപുരം: മനുഷ്യ നിര്‍മ്മിത പ്രളയത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യം. ഡാമുകള്‍ തുറക്കാതെ പ്രളയം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയര്‍ന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ആണ് ആവശ്യം ഉന്നയിച്ചത്. മന്ത്രിസഭാ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറാണ് വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോടിന്റെ അയോഗ്യത വ്യക്തമാക്കണമെന്നും കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ പരിഗണിച്ചില്ലെങ്കിലും വികസന കാര്യങ്ങളില്‍ പരിഗണിക്കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന അതിവേ?ഗത്തില്‍ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണു?ഗോപാല്‍ കെപിസിസി യോ?ഗത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാരണമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി
സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഏകോപിപ്പിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും കെപിസിസിയിലുയര്‍ന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം ഉന്നയിക്കപ്പെട്ടത്. രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യനാണ് ആവശ്യം ഉന്നയിച്ചത്. എന്‍ സുബ്രഹ്മണ്യന്റെ നിര്‍ദ്ദേശത്തെ പി ജെ കുര്യനും എം എം ഹസനും പിന്തുണച്ചു.
മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തില്‍ കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബന്ധുക്കളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് എം എം ഹസന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു. ശുപാര്‍ശകളുമായി വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും യോഗത്തില്‍ വ്യക്തമാക്കി. പത്ത് വര്‍ഷമായി ഉപദ്രവിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശയുമായി വരരുത്. ശുപാര്‍ശ ഏറ്റെടുക്കും മുമ്പ് സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശുപാര്‍ശകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കൂ. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിവ്യൂ ചെയ്യും. തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത്. അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.