Image

ലെബനനിൽ സമാധാനവും പുനർനിർമാണവും വേണമെന്നു ഇന്ത്യൻ സമാധാന സേനാ നേതാവ് (പിപിഎം)

Published on 06 June, 2026
ലെബനനിൽ സമാധാനവും പുനർനിർമാണവും വേണമെന്നു ഇന്ത്യൻ സമാധാന സേനാ നേതാവ് (പിപിഎം)

ലെബനനിൽ യുഎൻ സമാധാന സേനയ്ക്കു നേതൃത്വം നൽകുന്ന ഇന്ത്യൻ ആർമി മേജർ അഭിലാഷ ബറാക്‌ ആ രാജ്യത്തു സമാധാനവും പുനർനിർമാണവും സാധ്യമാക്കാൻ ഊർജിതമായി നയതന്ത്രം ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്‌തു.

സമാധാനം സാധ്യമായാൽ രാജ്യത്തു പുനർ നിർമാണം മാത്രമല്ല നടത്തേണ്ടത്, യുദ്ധത്തിന്റെ വേദന അനുഭവിക്കുന്ന സമൂഹത്തിനു ആശ്വാസം പകരുകയും  ചെയ്യണം.

2025ൽ യുഎൻ സെക്രട്ടറി ജനറലിൽ നിന്നു മിലിട്ടറി ജൻഡർ അഡ്വക്കേറ്റ് എന്ന സമാധാന പുരസ്‌കാരം ഏറ്റുവാങ്ങിയ ബറാക് ലെബനനിലെ ഇന്ത്യൻ ബറ്റാലിയന്റെ എൻഗേജ്‌മെന്റ് ടീം കമാൻഡർ ആണ്. മാർച്ചിനു ശേഷം അവിടെ യുഎൻ സമാധാന സേനയിലെ ഏഴു സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ആർമിയിൽ യുദ്ധത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ ആദ്യത്തെ വനിതാ പൈലറ്റാണ് ബറാക്.

Indian Army Major calls for dialogue, diplomacy in Lebanon

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക