
ഹോർമുസ് കടലിടുക്കിനു നേരെ ഇറാൻ വിക്ഷേപിച്ച നാലു ഡ്രോണുകൾ വെള്ളിയാഴ്ച്ച വൈകിട്ടു യുഎസ് സേന അടിച്ചിട്ടതായി സെന്റ്‌കോം അറിയിച്ചു.
ഇറാന്റെ തീരത്തുള്ള നിരീക്ഷണ റഡാറുകൾ ഗോറുക്, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ തകർത്തതായും സെന്റ്‌കോം അറിയിച്ചു. കൂടുതൽ ആക്രമണങ്ങൾ തടയാനാണിത്.
അതിനിടെ, ഇറാനിൽ കുറച്ചു 'പണി കൂടി' വേഗത്തിൽ തീർക്കാനുണ്ടെന്നു വിസ്കോൺസിനിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞു. "എനിക്കൊരു യുദ്ധം തീർക്കാനുണ്ട്, ഇറാനിൽ."
യുദ്ധം തീരാൻ പോകുന്നു എന്നും ഇറാന്റെ അണ്വായുധ ആഗ്രഹം നടക്കില്ലെന്നു ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. "നമ്മൾ അത് അനുവദിക്കില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് ഇല്ലാതായി എന്നു നമ്മൾ ഉറപ്പു വരുത്തും. ചിലപ്പോൾ ഒരു കടലാസ് കഷണം കൊണ്ട്; അല്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുള്ള വഴിക്ക്."
എല്ലാം വൈകാതെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ വിപണികളും യുഎസ് കർഷകരും യുദ്ധം മൂലം ബുദ്ധിമുട്ടിയെന്നു ട്രംപ് സമ്മതിച്ചു. "എന്നാൽ രാസവള വിലകൾ കുറയും. എണ്ണ വിലയും കുറയും, ഗ്യാസിനും കുത്തനെ കുറയും."
ഇറാന്റെ സൈനിക ശക്തി പൂർണമായും തകർത്തെന്നു ട്രംപ് ആവർത്തിച്ചു. "അവർക്കു നേവി ഇല്ലാതായി. നാലു ദിവസം കൊണ്ട് നമ്മൾ 159 കപ്പലുകൾ തകർത്തു."
ഇറാന് 21-22% ഡ്രോണുകൾ ഇപ്പോഴും കൈയ്യിലുണ്ടെന്നു എൻ ബി സിയോട് ട്രംപ് പറഞ്ഞു. കുറച്ചു മിസൈലുകളും ഉണ്ട്.
US downs Iran drones