Image

യുഎസ് ഈ വർഷം 1,076 ഇന്ത്യക്കാരെ നാടുകടത്തി (പിപിഎം)

Published on 06 June, 2026
യുഎസ് ഈ വർഷം 1,076 ഇന്ത്യക്കാരെ നാടുകടത്തി (പിപിഎം)

യുഎസിൽ നിന്ന് ഈ വർഷം ഇതു വരെ 1,076 ഇന്ത്യക്കാരെ നാടുകടത്തിയെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. 2025ൽ നാടുകടത്തിയത് 3,567 പേരെയാണ്.

അനധികൃത കുടിയേറ്റം തടയാനും നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.

മേയ് 21നു ലോസ് ഏഞ്ചലസിൽ ഐസ് അറസ്റ്റ് ചെയ്ത പർമിന്ദർപാൽ സിംഗ് (26) നിരവധി കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതിനാൽ അയാളെ നാടു കടത്തുമെന്നു ജയ്‌സ്വാൾ പറഞ്ഞു.

അനധികൃത കുടിയേറ്റം തടയാൻ ഇന്ത്യ ശക്തമായ സഹായം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരെ ഇല്ലീഗൽസ് ആയി കണ്ടെത്തിയാൽ തിരിച്ചു നാട്ടിലേക്കു മടങ്ങാൻ അനുമതി നൽകും.  

1,076 Indians deported from US this year

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക