
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാണ് പ്രധാന ആവശ്യം.
കേന്ദ്ര സർക്കാർ 2025-ൽ പാസാക്കിയ വഖഫ് നിയമ ഭേദഗതി കേരളത്തിൽ അടിയന്തരമായി നടപ്പിലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർക്ക് മാത്രമാണ് ബോർഡിൽ അംഗത്വമുള്ളത്. എന്നാൽ, വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ ഭേദഗതി നിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഹർജിയിൽ ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നു.