Image

$70 ബില്യൺ ഇമിഗ്രെഷൻ ബിൽ യുഎസ് സെനറ്റ് പാസാക്കി (പിപിഎം)

Published on 05 June, 2026
$70 ബില്യൺ ഇമിഗ്രെഷൻ ബിൽ യുഎസ് സെനറ്റ് പാസാക്കി (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ കാലാവധി അവസാനിക്കുന്ന 2029 വരെ ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്), കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ (സി ബി പി) എന്നിവയ്ക്കു $70 ബില്യൺ അനുവദിക്കുന്ന ബിൽ യുഎസ് സെനറ്റ് വെള്ളിയാഴ്ച്ച പാസാക്കി.

വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സെനറ്റിൽ 52-47 വോട്ടിനു ബിൽ പാസായത്. ഏതാനും ഭേദഗതികൾ തള്ളാൻ റിപ്പബ്ലിക്കൻ നിരകൾക്കു കഴിഞ്ഞു.

ബിൽ യുഎസ് ഹൗസിൽ അടുത്തയാഴ്ച്ച പരിഗണിക്കും.

ജനുവരി 6 കലാപത്തിൽ പങ്കെടുത്ത ട്രംപിന്റെ അനുയായികൾക്കു പൊതുഖജനാവിൽ നിന്നു പണം കൊടുക്കാനുളള ട്രംപിന്റെ ആന്റി-വെപ്പനൈസേഷൻ ബിൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്കിടയിൽ തന്നെ എതിർപ്പുയർത്തിയിരുന്നു. അതു രേഖപ്പെടുത്താതെ സുരക്ഷാ ബിൽ പാസാക്കില്ല എന്ന് അവർ നിലപാടെടുത്തു.

ഒടുവിൽ റിപ്പബ്ലിക്കൻ നിരയിൽ നിന്നു അലാസ്ക സെനറ്റർ ലിസ മൂർക്കോവ്സ്‌കി മാത്രമാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. കോടതി തള്ളിക്കളഞ്ഞ ആന്റി-വെപ്പനൈസേഷൻ ബിൽ ഉപേക്ഷിക്കുന്നുവെന്നു ആക്‌ടിംഗ്‌ അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് സെനറ്റർമാർക്കു ഉറപ്പു നൽകിയിരുന്നു.

Senate passes immigration funding bill

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക