
കലിഫോർണിയ കിംഗ്‌സ് കാന്യൻ നാഷനൽ പാർക്കിൽ മുങ്ങി മരിച്ച ദമ്പതിമാർ ഇന്ത്യക്കാരായ പാർത്ഥ പട്ടേൽ (30), ധർത്തി പട്ടേൽ (29) എന്നിവരാണെന്നു സ്ഥിരീകരണം. മെമ്മോറിയൽ ഡേ വാരാന്തത്തിലാണ് ദുരന്തം ഉണ്ടായത്.
പാർക്കിലെ റോറിങ് റിവർ ഫോൾസ് കാണാൻ പോയതായിരുന്നു പട്ടേൽ ദമ്പതിമാരെന്നു ഫ്രൺസോ കൗണ്ടി അധികൃതർ പറഞ്ഞു. എങ്ങിനെയാണ് അവർ മുങ്ങി മരിക്കാൻ ഇടയായതെന്നു അന്വേഷിച്ചു വരികയാണ്.
'വെൻച്ചുറ കൗണ്ടി സ്റ്റാർ' പറയുന്നത് ധർത്തി പട്ടേൽ പാറയിൽ നിന്നു വഴുതി വീണു എന്നും അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ പാർത്ഥ പട്ടേലും മുങ്ങിപ്പോയി എന്നുമാണ്.
Indian couple drown at Kings Canyon