Image

ഒഹായോവിൽ ഗർഭിണിയും കുഞ്ഞും മരിച്ച അപകടത്തിലെ ഇന്ത്യൻ ഡ്രൈവറെ നാടുകടത്തും (പിപിഎം)

Published on 05 June, 2026
ഒഹായോവിൽ ഗർഭിണിയും കുഞ്ഞും മരിച്ച അപകടത്തിലെ ഇന്ത്യൻ ഡ്രൈവറെ നാടുകടത്തും (പിപിഎം)

ഗർഭിണിയായ കൗമാരക്കാരിയും അവളുടെ ജനിക്കാത്ത കുട്ടിയും കൊല്ലപ്പെട്ട റോഡ് അപകടത്തിന് ഉത്തരവാദിയായ ഇന്ത്യക്കാരൻ ഡ്രൈവറെ വിചാരണ കഴിഞ്ഞാൽ നാടു  കടത്താൻ നീക്കം. ടർസേം സിംഗ് (33) എന്ന ഡ്രൈവർക്കെതിരെ ഇമിഗ്രെഷൻ അധികൃതർ ഡീറ്റെയ്‌നർ പുറപ്പെടുവിച്ചു.  

ഫെബ്രുവരി 16നു ഒഹായോവിൽ ഉണ്ടായ അപകടത്തിൽ 17 വയസുള്ള ആഷ്‌ലി ഹോംസും അവളുടെ ജനിക്കാത്ത കുട്ടിയും കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവ് സിംഗ് ആണെന്നു അധികൃതർ പറയുന്നു.

ഹോംസിന്റെ കുടുംബം അതു ശരിവയ്ക്കുന്നു. എന്നാൽ ബന്ധം അവസാനിപ്പിക്കാൻ അവൾ പലകുറി ശ്രമിച്ചിരുന്നു എന്നാണ് അവർ പറയുന്നത്.

കാലിഫോർണിയ അതിർത്തി വഴി 2017ൽ നുഴഞ്ഞു കയറിയ സിംഗ് ഇല്ലീഗൽ ആയതു കൊണ്ട് അയാളെ ഉടൻ നാടുകടത്തണമെന്നു ഹോംസിന്റെ 'അമ്മ അനേറ്റീ ഹോംസ് ആവശ്യപ്പെട്ടു.

ആഷ്‌ലി ഹോംസുമൊത്തു കാറിൽ സഞ്ചരിക്കുമ്പോൾ ആവശ്യപ്പെട്ടിട്ടു നിർത്താതിരുന്ന സിംഗിനെ പോലീസിനു ഉയർന്ന വേഗതയിൽ ചെയ്‌സ് ചെയ്യേണ്ടി വന്നു. സിംഗിന്റെ റെയ്ഞ്ജ് റോവർ 55 മൈൽ സോണിൽ 79ലാണ് പാഞ്ഞത്. അത് 120ൽ എത്തിയപ്പോൾ അയാൾക്ക്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. മറ്റൊരു ലെയ്‌നിലേക്കു വഴുതിയ വാഹനം ഒരു ജീപ്പിൽ ഇടിക്കയും പലകുറി മറിയുകയും ചെയ്തു.

ഹോംസിനു മാരകമായി പരുക്കേറ്റു.

സിംഗ് $1 മില്യൺ ബോണ്ടിലാണ്. Singh is being held on aജൂറി വിചാരണ ഓഗസ്റ്റ് 17-21നു നടക്കും.

Indian driver faces deportation as pregnant teen dies in crash 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക