Image

മണിപ്പൂരില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published on 05 June, 2026
മണിപ്പൂരില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം;  മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍ : മണിപ്പൂരില്‍ കാങ്‌പോക്പി ജില്ലയിലെ ലൊയ്‌ബോല്‍ ഖുല്ലെന്‍ ഗ്രാമത്തിലുണ്ടായ അക്രമ സംഭവത്തില്‍ ദമ്പതിമാരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഏഴ് വീടുകള്‍ക്ക് അജ്ഞാതരായ അക്രമികള്‍ തീയിടുകയും ചെയ്തു. ലെറ്റ്ഹോങ്ഗം ഹാക്കിപ് (34), ഭാര്യ ടിന്‍മാരി ഹാക്കിപ് (30), ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രദേശവാസികള്‍ സമീപത്തെ വനപ്രദേശത്തേക്ക് ഓടിരക്ഷപ്പെട്ടു. നാഗ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിച്ചു. പോലീസ് അന്വേഷണം നടന്നുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക