Image

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 'കായകല്‍പ്പം' നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

Published on 05 June, 2026
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 'കായകല്‍പ്പം' നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

 

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്താനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. അതിനു വേണ്ടിയുള്ള ഫണ്ട് സ്വകാര്യ ഏജന്‍സികളില്‍ നിന്നടക്കം സ്വീകരിക്കും. ധവളപത്രംഅനുസരിച്ച് സര്‍ക്കാര്‍ ഫണ്ടുകൊണ്ട് ഇതൊന്നും സാധിക്കില്ല. സിഎസ്ആര്‍ ഫണ്ട് അടക്കം ഇതിന് ആവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ 'കായകല്‍പ്പം' ചികിത്സ ആവശ്യമാണ്. അതിനുള്ള തുടക്കം ഈ മാസം ഒമ്പതിന് കോഴിക്കോട് തുടങ്ങുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക