Image

കലിഫോർണിയ ഗവർണർ പ്രൈമറിയിൽ ഡെമോക്രാറ്റ് ബെസേര ഒന്നാം സ്ഥാനത്തേക്ക് (പിപിഎം)

Published on 05 June, 2026
കലിഫോർണിയ ഗവർണർ പ്രൈമറിയിൽ ഡെമോക്രാറ്റ് ബെസേര ഒന്നാം സ്ഥാനത്തേക്ക് (പിപിഎം)

കലിഫോർണിയ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡെമോക്രാറ്റ് സേവ്യർ ബെസേര യോഗ്യത നേടി. കടുത്ത മത്സരം നടക്കുന്ന പ്രൈമറിയിൽ മുൻ യുഎസ് ആരോഗ്യ വകുപ്പ് സെക്രട്ടറി വ്യാഴാഴ്ച്ച രാത്രിയോടെ 26.03% വോട്ട് നേടി. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്റ്റീവ് ഹിൽട്ടണ് 27.18% വോട്ടുണ്ടെങ്കിലും 58 കൗണ്ടികളിൽ കനത്ത ലീഡുള്ള ബെസേര അദ്ദേഹത്തെ മറികടക്കുമെന്നു ഡിസിഷൻ എച് ക്യൂ പറയുന്നു.  

രണ്ടാം സ്ഥാനത്തു ഹിൽട്ടൺ അല്ലെങ്കിൽ 20.18% വോട്ട് നേടിക്കഴിഞ്ഞ ഡെമോക്രാറ്റ് ടോം സ്റ്റെയർ എത്താം.

നവംബർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് കോട്ടയിൽ ബെസേര തന്നെ കൊടികുത്തുമെന്നാണ് പ്രവചനങ്ങൾ. ബൈഡൻ ഭരണകാലത്തു ഹെൽത്ത് സെക്രട്ടറി ആയിരുന്ന അദ്ദേഹം കാലിഫോർണിയയിൽ അറ്റോണി ജനറലും ആയിരുന്നു. ലാറ്റിനോ വംശജനാണ്. അവർക്കു കനത്ത വോട്ട് ബാങ്കുകളുണ്ട് സംസ്ഥാനത്ത്.

പ്രൈമറിയിൽ ഏറ്റവും ഉയർന്ന വോട്ട് കിട്ടുന്ന രണ്ടു പേർ തമ്മിലാണ് കാലിഫോർണിയയിൽ മത്സരം. പാർട്ടി പ്രശ്നമല്ല.

Xavier Becerra advances in CA gov primary 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക