Image

യുഎസ് സൈനികരെ ഇറാൻ വധിച്ചാൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്നു ട്രംപ് (പിപിഎം)

Published on 04 June, 2026
യുഎസ് സൈനികരെ ഇറാൻ വധിച്ചാൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്നു ട്രംപ് (പിപിഎം)

ഇറാൻ യുഎസ് സൈനികരെ വധിച്ചാൽ വെടിനിർത്തൽ അവസാനിപ്പിച്ചു ആക്രമണം വീണ്ടും ആരംഭിക്കുമെന്നു പ്രസിഡന്റ് ട്രംപ് സഹായികളോടു പറഞ്ഞതായി 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു.  

മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടാവുന്നുണ്ടെങ്കിലും ട്രംപ് സംയമനം പാലിക്കുന്നത് ചർച്ചകൾ നടക്കുന്നതു കൊണ്ടാണ്. യുദ്ധം വീണ്ടും ആരംഭിക്കാൻ അദ്ദേഹത്തിനു മടിയുണ്ട്. എന്നാൽ സ്ഥിതിഗതികൾ ഗുരുതരമായാൽ അദ്ദേഹം പുനരാലോചന നടത്തും.

ചർച്ചയിൽ ഇപ്പോൾ തടസമാവുന്നത് മരവിപ്പിച്ച പണം പണമായി തന്നെ കിട്ടണം എന്ന ഇറാന്റെ ആവശ്യമാണെന്നു 'ജെറുസലേം പോസ്റ്റ്' അതിനിടെ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ ദിവസങ്ങളായി ചർച്ച നടക്കുകയാണ്. ആണവ വിഷയത്തിലും ഹോർമുസ് സംബന്ധിച്ചും ഇറാൻ ഗണ്യമായ ഉറപ്പു നൽകുന്നതു വരെ അവർക്കു സാമ്പത്തിക ആശ്വാസം നൽകില്ല എന്നതാണ് യുഎസ് നിലപാട്.

Trump would resume attacks if Iran killed US troops

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക