
ന്യൂഡൽഹി: ആഗോള എണ്ണവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ സജീവമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസും തമ്മിൽ ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണവിതരണം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ഡെൽസി റോഡ്രിഗസ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുയുമായും കൂടിക്കാഴ്‌ച നടത്തി. കൂടാതെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായും ചർച്ച നടത്തും. ഇന്ത്യയിലെ ഊർജ, ഫാർമ, ഓട്ടോമൊബൈൽ മേഖലയിലെ വിവിധ സ്ഥാപനങ്ങളും അവർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.