
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയ്ക്ക് സമീപം പേണുവില്‍കാട്ടാന ഒരാളെ കുത്തിക്കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് സംഭവം. കാഞ്ഞിരംപാറ സ്വദേശി രാജേഷ് ആണ് മരിച്ചത്.
കാഞ്ഞിരംപാറയില്‍ നാരായണന്‍ ഭവാനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട രാജേഷ്. കൃഷിയിടത്തേക്ക് കാട്ടാന എത്തിയപ്പോള്‍ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകുന്നതിനിടയില്‍ ആയിരുന്നു ആക്രമണം. നെഞ്ചിനും വയറിലും കുത്തേറ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ രാജേഷ് മരണത്തിന് കീഴടങ്ങി.