
ചൊവാഴ്ച്ച നടന്ന പ്രൈമറികളിൽ പല ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളും വിജയം കണ്ടെങ്കിലും മറ്റു ചിലർക്ക് പ്രതീക്ഷിച്ച പോലെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. പ്രമുഖരിൽ ഡെമോക്രാറ്റുകളായ റെപ്. റോ ഖന്ന, റെപ്. ആമി ബെറ എന്നിവർ വൻ വിജയം നേടി നവംബർ തിരഞ്ഞെടുപ്പിനു യോഗ്യത നേടിയപ്പോൾ ലോസ് ഏഞ്ജലസ് മേയർ പ്രൈമറിയിൽ മലയാളിയായ നിത്യാ രാമന് ഒന്നോ രണ്ടോ സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല.
കലിഫോർണിയയുടെ 17ആം ഡിസ്ട്രിക്ടിൽ ഖന്ന ഒന്നാം സ്ഥാനം നേടിയത് 57.9% നേടിയാണ്: 38,007 വോട്ട്. സിലിക്കൺ വാലി ഉൾപ്പെട്ട ഡിസ്ട്രിക്ടിൽ മറ്റു സ്ഥാനാർഥികൾ ഏറെ പിന്നിൽ പോയി. രണ്ടാമനായ റിതേഷ് ടണ്ടൻ നേടിയത് 17.2%, അതായത് 11,309 വോട്ട്. ഖന്നയുടെ എതിരാളികൾ ഇറക്കിയ എത്താൻ അഗർവാൾ വെറും 6.1% മാത്രമാണ് നേടിയത്.
മൂന്നാം ഡിസ്ട്രിക്ടിൽ ആമി ബെറയ്ക്കു 37,662 വോട്ട് ലഭിച്ചു: 33.1%. നവംബറിൽ അദ്ദേഹം റിപ്പബ്ലിക്കൻ റോബ് ടക്കറെ നേരിടും.
കടുത്ത മത്സരത്തെ അതിജീവിച്ചു
ഡിസ്ട്രിക്ട് 14ൽ സ്റ്റേറ്റ് സെനറ്റർ ആയിഷ വഹാബ് കടുത്ത മത്സരത്തെ അതിജീവിച്ചു 22,646 വോട്ടുകൾ നേടി: 34.7%. ഡബ്ലിൻ മേയർ മെലീസ ഹെർണാണ്ടസ് ആണ് നവംബർ 3 കോൺഗ്രസ് തിരഞ്ഞെടുപ്പിൽ അവരുടെ എതിരാളി.
പ്രൈമറി ഓട്ടത്തിനു $2 മില്യൺ സമാഹരിച്ച അറ്റോണി രാഖി ഇസ്രാണി സിംഗ് നാലാം സ്ഥാനത്താണ് അവസാനിച്ചത്. റിപ്പബ്ലിക്കൻ പർമിന്ദർ ഹാപ്പി സിംഗ് ഡിസ്ട്രിക്ട് 9 പ്രൈമറിയിൽ അഞ്ചാം സ്ഥാനത്തായിപ്പോയി.
ഡിസിട്രിക്ട് 50ൽ ഐശ്വര്യ സ്പാർക്കി മിത്ര മൂന്നാം സ്ഥാനമാണ് കണ്ടത്. 22ൽ ജാസ്മീത് ബൈൻസും മൂന്നാം സ്ഥാനത്തു മാത്രം എത്തി.
ഡിസ്‌ട്രിക്‌ട് 25ൽ അസംബ്ലി അംഗം ആഷ് കർള വിജയം നേടി. നവംബർ തിരഞ്ഞെടുപ്പിൽ അദ്ദേഹം റിപ്പബ്ലിക്കൻ ഹിമ്മത് സിംഗ് ബൈനിവാളിനെ നേരിടും. രണ്ടിൽ ആര് ജയിച്ചാലും ഇന്ത്യക്കാരൻ അസംബ്ലി അംഗമാവും. കാലിഫോർണിയ അസംബ്ലിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജൻ ആയിരുന്നു 2016ൽ കർള.
അസംബ്ലി 10ആം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റ് സ്റ്റെഫാനി നുഗൺ 32,564 വോട്ട് (67.7%) നേടിയപ്പോൾ റിപ്പബ്ലിക്കൻ വിനയ സിംഗിനു കിട്ടിയത് 15,571 (32.3%). ഇരുവരും സ്ഥാനാർഥികളായി എന്നതാണ് കാലിഫോർണിയയുടെ പ്രത്യേകത.
അസംബ്ലി ഡിസ്‌ട്രിക്‌ട് 6ൽ ജഗ്താർ സിംഗ് നേടിയത് 6,320 വോട്ട് (15.6%). ഡെമോക്രാറ്റ് മാഗി ക്രെൽ 34,102 നേടി (84.4%). ഇരുവരും പക്ഷെ നവംബർ മത്സരത്തിൽ ഉണ്ടാവും.
അതേ സമയം, സ്റ്റേറ്റ് സെനറ്റ് ഡിസ്‌ട്രിക്‌ട് 16ൽ 7,972 വോട്ട് (14.3%) നേടിയ ബേക്കേഴ്‌സ്ഫീൽഡ് വൈസ് മേയർ മൻപ്രീത് കൗർ ഒന്നോ രണ്ടോ ഇടങ്ങൾ കിട്ടാതെ മത്സരത്തിൽ നിന്നു പുറത്തായി.
Some Indian American hopefuls fall short in primaries