
ഇസ്രയേൽ ബെയ്‌റൂട്ടിൽ ആക്രമണം നടത്തിയാൽ ഇറാൻ നോക്കി നിൽക്കില്ലെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി താക്കീതു നൽകി. ലെബനീസ് തലസ്ഥാനം ഇസ്രയേൽ ആക്രമിച്ചാൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്നു അദ്ദേഹം ലെബനന്റെ അൽ മായാദീൻ ടെലിവിഷനിൽ വ്യക്തമാക്കി.
"ലെബനന്റെ ഭാവിയെ വേറിട്ടു കാണാൻ കഴിയില്ല. എന്തു യുദ്ധവിരാമ കരാർ ഉണ്ടായാലും അതിൽ ലെബനൻ ഉൾപെടും."
യുഎസുമായുള്ള ആശയവിനിമയം തുടരുന്നുണ്ട്. ഗണ്യമായ പുരോഗതി അവകാശപ്പെടാൻ കഴിയില്ല. പരസ്പരം കൈമാറിയ സന്ദേശങ്ങൾ വിലയിരുത്തി വരികയാണെന്നു അദ്ദേഹം വ്യക്തമാക്കി.
എന്നാൽ യുദ്ധത്തിലേക്കു മടങ്ങേണ്ടി വന്നാൽ അതിനു ഇറാന്റെ സൈന്യം സജ്ജമാണ്.
Iran to respond if Israel attacks Beirut