Image

കരാർ ഒപ്പിട്ടാലുടൻ ഹോർമുസ് തുറക്കുമെന്നു ട്രംപ് (പിപിഎം)

Published on 04 June, 2026
കരാർ ഒപ്പിട്ടാലുടൻ ഹോർമുസ് തുറക്കുമെന്നു ട്രംപ് (പിപിഎം)

യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടെന്നും കരാർ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ബുധനാഴ്ച്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു.

ഹോർമുസിൽ മൈനുകൾ നീക്കം ചെയ്യുന്ന ജോലികൾ യുഎസ് സേന വിജയകരമായി ചെയ്യുന്നുണ്ടെന്നു ട്രംപ് അവകാശപ്പെട്ടു.

ചർച്ചകൾ വളരെ നന്നായി നീങ്ങുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നു പ്രസിഡന്റ് പറഞ്ഞു. "മിക്കവാറും വാരാന്ത്യത്തോടെ ധാരണാ പത്രം ഒപ്പിടാൻ കഴിയും. ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പാടില്ല എന്നതാണ് നമുക്ക് ഏറ്റവും പ്രധാനം."

Hormuz Strait will open as soon as deal signed: Trump

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക