Image

ട്രംപിനു പ്രഹരം: ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎസ് ഹൗസ് പാസാക്കി (പിപിഎം)

Published on 04 June, 2026
ട്രംപിനു പ്രഹരം: ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎസ് ഹൗസ് പാസാക്കി (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഇറാൻ യുദ്ധം അവസാനിപ്പിക്കണം എന്നും യുദ്ധം ചെയ്യാൻ കോൺഗ്രസിന്റെ അനുമതി വാങ്ങണമെന്നും അനുശാസിക്കുന്ന പ്രമേയം യുഎസ് ഹൗസ് ബുധനാഴ്ച്ച പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സഭയിൽ നാലു അംഗങ്ങൾ ഡെമോക്രാറ്റുകളോടു ചേർന്നു വോട്ട് ചെയ്തപ്പോൾ 215-208 വോട്ടിനാണ് പ്രമേയം പാസായത്.

കോൺഗ്രസ് പ്രമേയം ട്രംപ് വീറ്റോ ചെയ്യുമെങ്കിലും യുദ്ധത്തോടുള്ള ജനരോഷം പ്രതിഫലിപ്പിക്കുന്ന വോട്ട് അദ്ദേഹത്തിനു കനത്ത തിരിച്ചടിയാണ്. കോൺഗ്രസിന്റെ അനുമതി ഇല്ലാതെ യുദ്ധത്തിനു പോകാൻ പാടില്ല എന്ന നിയമം തന്നെ പ്രസിഡന്റ് അംഗീകരിക്കുന്നില്ല.  

രണ്ടാഴ്ച്ച മുൻപ് സ്പീക്കർ മൈക്ക് ജോൺസൺ ഈ പ്രമേയം മാറ്റിവച്ചത് റിപ്പബ്ലിക്കൻ നിരകളിൽ എതിർപ്പുണ്ടെന്നു കണ്ടിട്ടായിരുന്നു. എന്നാൽ അതു കൊണ്ടു ഡെമോക്രാറ്റിക് വിജയം തടയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

വിജയം ആഘോഷമാക്കിയ ഹൗസ് ഡെമോക്രാറ്റുകൾ ഇനി സെനറ്റ് സമാനമായ പ്രമേയം പാസാക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. പ്രമേയം ഫ്ളോറിലേക്കു അയക്കാൻ നേരത്തെ സെനറ്റ് പ്രമേയം പാസാക്കിയത് ഡെമോക്രാറ്റുകളുടെ ആദ്യ വിജയം ആയിരുന്നു.  

House votes to end Iran war, bipartisan rebuke to Trump 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക