
കുവൈറ്റ് സിറ്റി; കുവൈറ്റിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മലയാളികള്‍ക്ക് പരിക്ക് പറ്റിയതായി സൂചന. ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചുവെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ആകെ 12 ഇന്ത്യക്കാര്‍ക്കാണ് പരിക്കേറ്റത്. കുവൈറ്റില്‍ അമേരിക്കന്‍ ഡ്രോണ്‍ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. അലി അല്‍ സലീം എയര്‍ ബേസില്‍ വിമാനങ്ങളെയും ലക്ഷ്യമിട്ടിരുന്നു.
അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാന്‍ നടത്തിയ രൂക്ഷ ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് കടന്നു