
ഡൽഹി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരന് കൊല്ലപ്പെട്ടു. ഒരു ഇന്ത്യൻ പൗരന്റെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് കുവൈറ്റ് വ്യോമപാത അടയ്ക്കുകയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
സംഭവത്തിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചു. കുവൈറ്റ് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.