Image

ഡല്‍ഹിയിൽ ഹോട്ടലിൽ തീപിടുത്തം: 21 പേർ മരിച്ചു , ഏറെയും വിദേശികള്‍

Published on 03 June, 2026
ഡല്‍ഹിയിൽ  ഹോട്ടലിൽ  തീപിടുത്തം: 21 പേർ  മരിച്ചു , ഏറെയും വിദേശികള്‍

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ മാaളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണം 21 ആയി. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാളവ്യ നഗറിലെ ലെമണ്‍ ഗ്രീന്‍ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലില്‍ അനുമതിയില്ലാതെ 25 മുറികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടലില്‍ ആറു മുറികള്‍ക്കായിരുന്നു ലൈസന്‍സ് പ്രകാരം അനുമതി. എന്നാല്‍ 25 ഓളം മുറികള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഹോട്ടലിന് അടുത്തുള്ള ചിലര്‍ നല്‍കുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലില്‍ അപകടം നടക്കുമ്പോള്‍ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങുന്ന സമയത്താണ് തീ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക