Image

കുവൈറ്റ് എയർപോർട്ടിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു (പിപിഎം)

Published on 03 June, 2026
 കുവൈറ്റ് എയർപോർട്ടിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു (പിപിഎം)

കുവൈറ്റ് എയർപോർട്ടിൽ ബുധനാഴ്ച്ച ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

ടെർമിനൽ 1 കെട്ടിടത്തിൽ നിരവധി ഡ്രോണുകൾ ഇറാൻ വർഷിച്ചെന്നു കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വിമാനത്താവളം ഏതാനും മണിക്കൂർ അടച്ചിട്ടു.

ഇന്ത്യക്കാരന്റെ മരണത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും നൽകും.

ആക്രമണത്തെ കുവൈറ്റ് വിദേശകാര്യ വകുപ്പ്‌ ശക്തമായി അപലപിച്ചു. സിവിലിയൻ മേഖലയിൽ പ്രാകൃതമായ ആക്രമമാണ് ഇറാൻ നടത്തുന്നതെന്നു അവർ ചൂണ്ടിക്കാട്ടി.

Indian national killed in Kuwait airport attack

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക