Image

റോ ഖന്നയ്ക്കു പടുകൂറ്റൻ പ്രൈമറി വിജയം (പിപിഎം)

Published on 03 June, 2026
റോ ഖന്നയ്ക്കു പടുകൂറ്റൻ പ്രൈമറി വിജയം (പിപിഎം)

സിലിക്കൺ വാലി ഉൾപ്പെട്ട കലിഫോർണിയ 17ആം ഡിസ്ട്രിക്ടിൽ നിന്നു കോൺഗ്രസിലേക്കു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് റോ ഖന്ന ഒൻപതാം തവണയും മത്സരിക്കും. ചൊവാഴ്ച്ച നടന്ന പ്രൈമറിയിൽ പടുകൂറ്റൻ വിജയം നേടിയ ഖന്ന എക്‌സിൽ കുറിച്ചു: "സിലിക്കൺ വാലിയുടെ ഹൃദയത്തിൽ ശതകോടീശ്വരന്മാരുടെ വെല്ലുവിളി നേരിട്ടു വിജയം കൊയ്യാമെന്നു നമ്മൾ വീണ്ടും തെളിയിച്ചു. ശതകോടീശ്വരന്മാർക്കു നികുതി ചുമത്താൻ ഞാൻ വോട്ട് ചെയ്തപ്പോൾ അവർ $1 മില്യൺ ഇറക്കി എനിക്കെതിരെ വ്യാജ പ്രചാരണം നടത്തി.

"എന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് അവർ പറഞ്ഞു. പ്രോഗ്രസീവ് പ്രസ്ഥാനം എവിടെയും വിജയം നേടുമെന്നു ഫലങ്ങൾ തെളിയിക്കുന്നു."  

ബുധനാഴ്ച്ച പുലർച്ചെ ഖന്ന 59.8% വോട്ട് നേടിക്കഴിഞ്ഞപ്പോൾ രണ്ടാം സ്ഥാനക്കാരനായ ഇന്ത്യൻ വംശജൻ റിതേഷ് ടണ്ടനു 16.2% ആണ് ലഭിച്ചത്. അദ്ദേഹത്തിന്റെ പിന്നിൽ 12.2% വോട്ടുമായി ജെന്നി ഹാ ഫാൻ നിൽക്കുന്നു. ഖന്നയെ എതിർക്കാൻ സംഘടിത എതിരാളികൾ ഇറക്കിയ എത്താൻ അഗർവാൾ 6% വോട്ടാണ് നേടിയത്.

പ്രൈമറിയിൽ ഏറ്റവും മുകളിൽ എത്തുന്ന രണ്ടു പേർ തമ്മിൽ നവംബർ 3നു മത്സരിക്കുന്ന കാലിഫോർണിയയിൽ പാർട്ടി പ്രശ്നമല്ല.

Ro Khanna secures landslide victory in California primary

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക