Image

ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാരം മൂന്നു ദിവസം നീളുന്ന ചടങ്ങെന്നു അറിയിപ്പ് (പിപിഎം)

Published on 03 June, 2026
 ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാരം മൂന്നു ദിവസം നീളുന്ന ചടങ്ങെന്നു അറിയിപ്പ് (പിപിഎം)

യുഎസ്-ഇസ്രയേലി ആക്രമണത്തിൽ വധിക്കപ്പെട്ട ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ സംസ്‌കാരം മൂന്നു ദിവസം നീളുന്ന ചടങ്ങുകളോടെ നടത്തുമെന്നു ഇറാൻ അറിയിച്ചു. ആക്രമണങ്ങൾ തുടർന്നു കൊണ്ടിരുന്നതിനാൽ സംസ്‌കാരം കഴിയാത്ത അവസ്ഥ ആയിരുന്നു.

പല നഗരങ്ങളിൽ ദീർഘമായ മണിക്കൂറുകൾ പൊതു ദർശനത്തിനു വച്ച ശേഷമാണു സംസ്കാരം നടത്തുക. ടെഹ്‌റാൻ ഉൾപ്പെടെ പ്രമുഖ നഗര കേന്ദ്രങ്ങളിൽ നീണ്ടു നിൽക്കുന്ന ഘോഷയാത്രകൾ ഉണ്ടാവുമെന്നു ടെഹ്‌റാൻ ഡെപ്യൂട്ടി മേയർ മുഹമ്മദ് ആമീൻ തവകോളി സാദേ പറഞ്ഞു.  

ഷിയാ മുസ്ലിങ്ങളുടെ പുണ്യ നഗരങ്ങളായ ഖോം, മഷാദ് എന്നിവിടങ്ങളിലും ഘോഷയാത്രകൾ ഉണ്ടാവും. ആയിരങ്ങൾ അലമുറയിട്ടു നിലവിളിക്കുന്ന ചടങ്ങുകൾ ഷിയാ നേതാക്കളുടെ സംസ്കാരത്തിന്റെ ഭാഗമാണ്.

ടെഹ്റാനിലെ ചടങ്ങുകൾ 24 മണിക്കൂർ നീളുമെന്നു സാദേ പറഞ്ഞു. 20 മില്യൺ ആളുകളെ  പ്രതീക്ഷിക്കുന്നു.

തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജൂൺ മധ്യത്തോടെ പ്രതീക്ഷിക്കാമെന്ന് ഇർന ന്യൂസ് പറഞ്ഞു.

Iran announces 3-day state funeral for Ayatollah Ali Khamenei

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക