Image

മുജ്‌തബ ഖമേനായി ജീവിച്ചിരിപ്പുണ്ടെന്നും സജീവമാണെന്നും റുബിയോ (പിപിഎം)

Published on 03 June, 2026
മുജ്‌തബ ഖമേനായി ജീവിച്ചിരിപ്പുണ്ടെന്നും സജീവമാണെന്നും റുബിയോ (പിപിഎം)

ഇറാന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ജീവിച്ചിരിപ്പുണ്ടെന്നും നേതൃത്വ വിഷയങ്ങളിൽ കൂടുതലായി ഇടപെടുന്നുണ്ടെന്നും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ചൊവാഴ്ച്ച യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയോടു പറഞ്ഞു.

"അദ്ദേഹം കൂടുതലായി ഇടപെടുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്," റുബിയോ പറഞ്ഞു. പിതാവ് ആയത്തൊള്ള അലി ഖമേനായി വധിക്കപ്പെട്ട ഫെബ്രുവരി 28ലെ യുഎസ്-ഇസ്രയേലി ആക്രമണത്തിൽ പരുക്കേറ്റു എന്നു കരുതപ്പെടുന്ന മുജ്‌തബയെ അതിനു ശേഷം പൊതു വേദികളിൽ കണ്ടിട്ടില്ല.

മുജ്‌തബ ഇറാന്റെ യുദ്ധത്തിലും ചർച്ചകളിലുമെല്ലാം സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ് സി എൻ എൻ പറയുന്നത്. യുഎസ് ഇന്റൽ റിപ്പോർട്ടുകളാണ് അവരുടെ ഉറവിടം. അദ്ദേഹത്തിന്റെ അംഗീകാരമില്ലാതെ ഇറാൻ ഒരു കാര്യത്തിലും നടപടി എടുക്കാറില്ലെന്നു പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ആണവ ചർച്ച നീളുമെന്ന് റുബിയോ

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ചർച്ചകൾ വളരെ സാങ്കേതികം ആയിരിക്കുമെന്നും മാസങ്ങൾ  എടുക്കുമെന്നും റുബിയോ സെനറ്റർമാരോടു പറഞ്ഞു. അടുത്ത ഘട്ടം ചർച്ച ആരംഭിക്കും മുൻപ് ഇറാൻ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഹോർമുസ് തുറക്കണം, സമ്പുഷ്ട യുറേനിയം നശിപ്പിച്ചു കളയണം എന്നിവ അതിൽ ഉൾപ്പെടുന്നു.

Rubio says Mojtaba Khamenei alive

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക