
യുഎസിലെ അവികസിത മേഖലകളിലും വിദ്യാഭ്യാസം കുറഞ്ഞ പ്രദേശങ്ങളിലും പഠിപ്പിക്കാൻ എത്തുന്ന വിദേശ അധ്യാപകരെ എച്-1ബി വിസകൾക്കു ചുമത്തുന്ന $100,000 ഫീസിൽ നിന്ന് ഒഴിവാക്കണമെന്നു റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർകോവ്‌സ്‌കി (അലാസ്‌ക) ആവശ്യപ്പെട്ടു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ 2027 ബജറ്റിനെ കുറിച്ചുള്ള ചർച്ചയിൽ സെനറ്റ് സാമ്പത്തിക സമിതിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഗ്രാമീണ മേഖലകളിലെ സ്കൂൾ ഡിസ്ട്രിക്ടുകൾ ഇക്കാര്യത്തിൽ വെല്ലുവിളി നേരിടുകയാണെന്ന് അവർ പറഞ്ഞു. ആശുപത്രികളും വിദേശ ഡോക്ടർമാരെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ടു നേരിടുന്നു.
ആരോഗ്യ രക്ഷാ രംഗം ആയിരുന്നു പ്രധാനമായും ചർച്ച ചെയ്തതെങ്കിലും അധ്യാപകരുടെ അഭാവം വിദ്യാഭ്യാസ രംഗത്തിനു പ്രശ്നമാണെന്ന് മുർക്കോവ്സ്കി എടുത്തു പറഞ്ഞു. വിദൂര സമൂഹങ്ങളിൽ പ്രത്യേകിച്ചും.
നേരത്തെ റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് ഇതേ വിഷയം ഉന്നയിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ ഡോക്ടർമാർക്ക് എച്-1ബി ഫീ ഒഴിവാക്കണമെന്നു അവർ ആവശ്യപ്പെട്ടു.
ചില കേസുകളിൽ ആ വ്യവസ്ഥ ഒഴിവാക്കാൻ കഴിയുമെന്നു ഹോംലാൻഡ് സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ പറഞ്ഞു.
US lawmakers seek H-1B relief for foreign teachers