Image

ഐസിനോട് ഏറ്റുമുട്ടി കേസിൽ പ്രതിയായ ഡെമോക്രാറ്റ് ന്യൂ ജേഴ്‌സി പ്രൈമറി ജയിച്ചു (പിപിഎം)

Published on 03 June, 2026
ഐസിനോട് ഏറ്റുമുട്ടി കേസിൽ പ്രതിയായ ഡെമോക്രാറ്റ് ന്യൂ ജേഴ്‌സി പ്രൈമറി ജയിച്ചു (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയം നടപ്പാക്കുന്ന ഐസ് ഏജന്റുമാരുടെ അതിക്രമങ്ങളെ എതിർത്തതിന്റെ പേരിൽ 17 വർഷത്തെ തടവ് ശിക്ഷ നേരിടുന്ന റെപ്. ലാമോണിക്ക മക്ഐവർ ന്യൂ ജേഴ്സിയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ചൊവാഴ്ച്ച വിജയം കണ്ടു. ഡിസ്‌ട്രിക്‌ട് 10ലാണ് അവർ സ്ഥാനാർഥിയാവുക.

2025 മേയ് 9നു നുവാർക് ഡെലാനി ഹോൾ ഐസ് തടവറയിൽ സന്ദർശനത്തിന് എത്തിയ മക്ഐവർ അവിടെ നിയമപാലകരുമായി ഏറ്റുമുട്ടി എന്നാണ് ആരോപണം. അടുത്തിടെ അവിടെ നിരന്തരം പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്.  

ന്യൂ ജേഴ്‌സി ഏഴാം ഡിസ്ട്രിക്ടിൽ മുൻ നേവി പൈലറ്റ് റെബേക്ക ബെന്നറ്റ് (37) ഡെമോക്രാറ്റിക് പ്രൈമറി ജയിച്ചു. അവർ നേരിടുക റിപ്പബ്ലിക്കൻ ടോം കീനിനെയാണ്. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള കീൻ പക്ഷെ മേയ് 5 മുതൽ അപ്രത്യക്ഷനായിരിക്കയാണ്. അതൊരു നിഗൂഢതയായി തുടരുമ്പോഴും അദ്ദേഹം റിപ്പബ്ലിക്കൻ പ്രൈമറിയിൽ എതിരില്ലാതെ ജയിച്ചു.

മൂന്നാം ഊഴം തേടുന്ന ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ എതിരില്ലാതെ ജയിച്ചു. ജസ്റ്റിൻ മർഫിയാണ് റിപ്പബ്ലിക്കൻ എതിരാളി.

ഈജിപ്ഷ്യൻ വംശജനായ മുൻ സൈനികനും ഡോക്ടറുമായ ആദം ഹമാവി 12ആം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി. വിരമിക്കുന്ന റെപ്. ബോണി വാട്സൺ കോൾമാൻ ഒഴിഞ്ഞ സീറ്റാണിത്.

Indicted anti-ICE Democrat wins NJ primary  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക