Image

ആലപ്പുഴയിൽ തെരുവുനായ ആക്രമണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും മുത്തശിക്കും കടിയേറ്റു

Published on 02 June, 2026
ആലപ്പുഴയിൽ തെരുവുനായ ആക്രമണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും മുത്തശിക്കും  കടിയേറ്റു

ആലപ്പുഴ കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും മുത്തശിക്കും പരിക്ക്. പത്തിയൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിലാണ് നടുക്കുന്ന സംഭവം നടന്നത്. ശ്രീസദനത്തിൽ രാജമ്മ (65), ഇവരുടെ മൂന്ന് മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വഴിനടക്കാൻ പോലും സാധിക്കാത്ത സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക