Image

ഹിന്ദുക്കളോടുള്ള വിദ്വേഷത്തെ അപലപിക്കുന്ന പ്രമേയം യുഎസ് ഹൗസിൽ (പിപിഎം)

Published on 02 June, 2026
ഹിന്ദുക്കളോടുള്ള വിദ്വേഷത്തെ അപലപിക്കുന്ന പ്രമേയം യുഎസ് ഹൗസിൽ (പിപിഎം)

യുഎസിൽ ഹിന്ദുക്കളോടുള്ള വിദ്വേഷത്തെ അപലപിച്ചു ഡെമോക്രാറ്റിക് സഹപ്രവർത്തകൻ റെപ്. ശ്രീ തനെദാർ യുഎസ് ഹൗസിൽ കൊണ്ടുവരുന്ന പ്രമേയത്തെ കോ-സ്പോൺസർ ചെയ്യുമെന്നു റെപ്. റോ ഖന്ന അറിയിച്ചു.

ഹിന്ദു വിരുദ്ധ വികാരങ്ങൾ അമ്പരപ്പിക്കുന്ന തോതിൽ ചിലർ ആളിക്കത്തിക്കുന്നതു കൊണ്ടാണ് ഈ പ്രമേയം കൊണ്ടുവരുന്നതെന്നു തനെദാർ പറഞ്ഞു. പ്രമേയത്തിനു കോ-സ്പോൺസർ ആവാൻ അഭിമാനമുണ്ടെന്നു ഖന്ന അറിയിച്ചു.

തനെദാറുടെ പ്രമേയത്തിൽ ഹിന്ദുമതവും വിശ്വാസികളും യുഎസിൽ നല്കിയിട്ടുളള സംഭാവനകൾ എടുത്തു കാട്ടുന്നു. ഹിന്ദുക്കളോടുള്ള വിദ്വേഷത്തെയും അസഹിഷ്ണുതയെയും അപലപിക്കയും ചെയ്യുന്നു.

കൂടുതലും ഡെമോക്രാറ്റുകളാണ് ബില്ലിനെ തുണയ്ക്കുന്നതെങ്കിലും ഏഴു റിപ്പബ്ലിക്കൻ സ്പോണ്സർമാരുമുണ്ട്‌.

Ro Khanna co-sponsors Thanedar's anti-Hinduphobia resolution

Join WhatsApp News
Hypocrites 2026-06-02 23:14:30
What about the hatred towards Christians and Muslims in India by Hindu fundamentalists? If these Congressmen are worried about Hindus in US, they should worry about minorities in India. Otherwise, they are hypocrites.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക