
വെനസ്വേലയുടെ ആക്‌ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ജൂൺ 3 മുതൽ 7 വരെ ഇന്ത്യ സന്ദർശിക്കുമെന്നു ഡൽഹിയിൽ വിദേശ മന്ത്രാലയം അറിയിച്ചു. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും.
വിദേശകാര്യ മന്ത്രിയും വൈസ് പ്രസിഡന്റും ആയിരിക്കെ റോഡ്രിഗസ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നു മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇത് അവരുടെ ആറാമത്തെ സന്ദർശനമാണ്.
വെനസ്വേലയുടെ പല മന്ത്രിമാരും അവർക്കൊപ്പം ബുധനാഴ്ച്ച എത്തുന്നുണ്ട്. ഊർജം, വ്യാപാരം, മരുന്നുകൾ, ആരോഗ്യരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചു ചർച്ചകൾ ഉണ്ടാവും.
വെനസ്വേലൻ ഊർജ വ്യവസായത്തിൽ ഇന്ത്യൻ കമ്പനികൾ പണം ഇറക്കിയിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ ശ്രമം ഉണ്ടാവും.
Venezuela Acting President to visit India this week