
ജർമൻ വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യക്കാർക്കു ഇനി വിസ ആവശ്യമില്ലെന്നു ഡൽഹിയിൽ ജർമൻ എംബസി അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കുന്ന തീരുമാനം ജൂൺ 2നു ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും ജൂൺ 3നു അത് നടപ്പിൽ വരുമെന്നും എംബസി വ്യക്തമാക്കി.
ജനുവരിയിൽ ചാൻസലർ ഫ്രഡറിച് മെർസ് ഇന്ത്യയിൽ നടത്തിയ സന്ദർശനത്തിൽ ഇക്കാര്യം ഉറപ്പു നൽകിയിരുന്നു. അന്ന് ഇന്ത്യയും ജർമനിയും നിരവധി കരാറുകൾ ഒപ്പുവയ്ക്കുകയുണ്ടായി.
Germany allows visa free transit for Indian travelers