Image

പമ്പയാറ്റിൽ ചൂണ്ടയിൽ കുടുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

Published on 02 June, 2026
പമ്പയാറ്റിൽ ചൂണ്ടയിൽ കുടുങ്ങിയ  ചാക്കിൽ  തലയോട്ടിയും അസ്ഥികളും

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. പുഴയിൽ മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെടുത്തത്. അസ്ഥികളോടൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ചെങ്ങന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

 സ്ഥലത്തുനിന്നും കണ്ടെടുത്ത അസ്ഥികളും മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക