
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പോലീസിന് ബിഗ് കുടകൾ സമ്മാനിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (3204 ) ബിജേഷ് മാനുവൽ , 16 വലിയ കുടകളാണ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന്
കൈമാറിയത്.
റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.
സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് , സോണൽ കോർഡിനേറ്റർ അച്ചുതൻ വെങ്ങാലിൽ,അസി. ഗവർണർ അഡ്വ. പ്രബീഷ് , റോട്ടറി ഡിസ്‌ട്രിക്റ്റ് ഓഫീസർ സന്നാഫ് പാലക്കണ്ടി ,
സെക്രട്ടറി സുബിഷ മധു, നിത ബിജോഷ് (ഫസ്റ്റ് ലേഡി ), അബ്ദുൽ സലാം ബാവ, സൈബർസിറ്റി മുൻ പ്രസിഡന്റ് ടി സി അഹമ്മദ്, എ എം പ്രഷീൽ, ഷമീർ കയമ്മൽ, സി. കെ. റിബു, എന്നിവർ സംസാരിച്ചു.