
അയോവയിലെ മസ്‌കറ്റിനിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഏഴു പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12:12നു വിവരം കിട്ടി പോലീസ് ആ വീട്ടിൽ എത്തുമ്പോൾ നാലു പേരെ വെടിയേറ്റ നിലയിൽ കണ്ടു.
നാലു പേരും അവിടെ വച്ചു തന്നെ മരിച്ചു. റയാൻ വില്ലിസ് മക്ഫർലാൻഡ് (52) എന്നയാളാണ് വെടിവച്ചതെന്നു പോലീസ് പറയുന്നു. പോലീസ് എത്തും മുൻപു അയാൾ സ്ഥലം വിട്ടിരുന്നു. പിന്നീട് റിവർഫ്രണ്ട് ട്രെയ്‌ലിൽ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തി.
മറ്റൊരു മുതിർന്ന പുരുഷനെ വെടിയേറ്റു മരിച്ച നിലയിൽ മറ്റൊരു വീട്ടിൽ കണ്ടെത്തി. മൂന്നാമതൊരാളെ കടയിൽ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി.
മരിച്ചവർ എല്ലാവരും ബന്ധുക്കൾ ആണെന്നു പോലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ട്.
Seven dead in shootings in Iowa tied to domestic dispute