
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനശേഷമേ പാർമെന്‍ററി പാർട്ടി യോഗം വിളിക്കാവൂ എന്നാണ് സിപിഐയുടെ ആവശ്യം. പദവി ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നും സിപിഐ മുന്നറിയിപ്പ് നൽകുന്നു.
എൽഡിഎഫിന്‍റെ സമീപകാലത്തെ ഏറ്റവും മോശം നിലയാണിത്. 35 എംഎൽഎമാർ മാത്രമുള്ള പ്രതിപക്ഷ നിര. സിപിഐയ്ക്ക് മാന്യമായ പദവി കിട്ടണം. കെ. രാജനെയാണ് പ്രതിപക്ഷ ഉപനേതാവായി സിപിഐ നിർദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ സിപിഐ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സിപിഎം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.