Image

സംസ്ഥാനത്ത് കാലവർഷം ജൂൺ 4നെത്തും; അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

Published on 02 June, 2026
സംസ്ഥാനത്ത്  കാലവർഷം ജൂൺ 4നെത്തും; അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത്  വരും ദിവസങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ 4-ഓടെ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്താറുള്ളതെങ്കിലും ഇത്തവണ നാല് ദിവസത്തെ വൈകിയാണ് എത്തുന്നത്. 

എന്നാൽ മൺസൂൺ എത്തുന്നതിന് മുന്നോടിയായി തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് കേരള തീരത്തും അറബിക്കടലിന്റെ തെക്കൻ മേഖലകളിലും പടിഞ്ഞാറൻ കാറ്റിന്റെ വേഗത വർദ്ധിച്ചിട്ടുണ്ട്. കൂടാതെ മേഘാവൃതമായ അന്തരീക്ഷവും ഈ പ്രദേശങ്ങളിൽ പ്രകടമാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ മൺസൂൺ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പരക്കെ മഴ ലഭിക്കും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക