Image

കോട്ടയം ചിങ്ങവനത്ത് മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; ബൈക്ക് യാത്രികനെ കാറിടിച്ചു, നാട്ടുകാരുമായി ഏറ്റുമുട്ടല്‍

Published on 02 June, 2026
കോട്ടയം ചിങ്ങവനത്ത് മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; ബൈക്ക് യാത്രികനെ കാറിടിച്ചു, നാട്ടുകാരുമായി ഏറ്റുമുട്ടല്‍

കോട്ടയം: കോട്ടയം ചിങ്ങവനത്ത് മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം. ഇന്നലെ വൈകിട്ട് തുരുത്തി കവലയിലാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശേരിയില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനുമായി തര്‍ക്കത്തിനിടെ കുടയുമായി പുറത്തേക്ക് ഇറങ്ങിയ യുവതിയും യുവാവും സ്‌കൂട്ടര്‍ യാത്രക്കാരനേയും നാട്ടുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാരുമായി ഏറ്റുമുട്ടുകയും റോഡില്‍ മറിഞ്ഞുവീഴുകയും ചെയ്തു.
നല്ല മഴയുമുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു 
ഇത്തിത്താനം സ്വദേശി ജോമി ജോസഫ് പാലത്തറ ആണ് കാറോടിച്ചത്. മദ്യപിച്ച് കാറോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്ത ശേഷം പോലീസ് വിട്ടയച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക