Image

അൽ അഖ്‌സ മോസ്കിൽ ഇസ്രയേലികൾ നടത്തിയ ആക്രമണത്തെ ഖത്തർ അപലപിച്ചു (പിപിഎം)

Published on 01 June, 2026
അൽ അഖ്‌സ മോസ്കിൽ ഇസ്രയേലികൾ നടത്തിയ ആക്രമണത്തെ ഖത്തർ അപലപിച്ചു (പിപിഎം)

ജറുസലേമിൽ ഇസ്ലാമിന്റെ ഏറ്റവും പരിപാവനമായ ദേവാലയങ്ങളിൽ ഒന്നായ അൽ അഖ്‌സ മോസ്‌കിൽ യഹൂദ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ ഖത്തർ അപലപിച്ചു. അധിനിവേശ ഭൂമിയിൽ പാർക്കുന്ന ഇസ്രയേലികൾ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ലോകമൊട്ടാകെ മില്യൺ കണക്കിനു മുസ്ലിങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയ നടപടിയുമാണ്.

യാതൊരു പ്രകോപനവും ഉണ്ടാവാതെ ഇസ്രയേലികൾ നടത്തിയ ആക്രമണം അസ്വീകാര്യമാണെന്നു ഖത്തർ പറഞ്ഞു. ജെറുസലേമിൽ പവിത്രമായ മുസ്‌ലിം-ക്രിസ്ത്യൻ ഇടങ്ങൾ യഹൂദർക്കു കുത്തകയാക്കാനുള്ള  ശ്രമമാണ് അധിനിവേശ സേനയെ കാവൽ നിർത്തി ഇസ്രയേൽ നടത്തുന്നത്.

അത്തരം നിയമലംഘനങ്ങൾ മേഖലയിൽ കൂടുതൽ അക്രമത്തിനു വഴിവയ്ക്കുമെന്നു ഖത്തർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം ഈ അതിക്രമത്തിനു തടയിടണം.

മോസ്കിൽ ഡോം ഓഫ് ദ റോക്ക് എന്ന ഇടത്തിലേക്കു നയിക്കുന്ന പടികളിൽ ഇസ്രയേലി പതാകകൾ പറത്തി യഹൂദർ പ്രകോപനം സൃഷ്ടിച്ചു. ഇസ്രയേലി ദേശീയ ഗാനവും ആലപിച്ചു.

ജോർദാനിലെ വഖഫ് മന്ത്രാലയത്തിനാണ് മോസ്കിന്റെ ചുമതല. ആക്രമണത്തെ ജോർദാൻ അപലപിച്ചു.

Qatar condemns Israeli settlers' storming of Al-Aqsa Mosque

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക