Image

ബിജെപി വിടാനാെരുങ്ങി​ അണ്ണാമലൈ; ലക്ഷ്യം പുതിയ പാർട്ടി

Published on 01 June, 2026
ബിജെപി വിടാനാെരുങ്ങി​ അണ്ണാമലൈ; ലക്ഷ്യം പുതിയ പാർട്ടി

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടാനാെരുങ്ങുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഡൽഹിയിൽ വെച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം തന്റെ തീരുമാനം ഔദ്യോഗികമായി പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം. 

ഐപിഎസ് രാജി വെച്ചതിന് ശേഷം ബിജെപി തനിക്ക് നൽകിയ അവസരങ്ങൾക്കും അനുഭവങ്ങൾക്കും രാഷ്ട്രീയ യാത്രയ്ക്കും നേതൃത്വത്തോട് നന്ദി പറയാൻ അണ്ണാമലൈ ആഗ്രഹിക്കുന്നുവെന്നാണ് ഒരു ഉന്നത വക്താവ് പറഞ്ഞത്. അണ്ണാമലൈയുടെ ഡൽഹി സന്ദർശനം വെറുമൊരു രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്ക് അപ്പുറം തന്റെ പൊതുജീവിതത്തിലെ കഴിഞ്ഞ ആറ് വർഷക്കാലം ഒപ്പം നിർത്തിയ പാർട്ടിയോടുള്ള നന്ദി പ്രകടിപ്പിക്കൽ കൂടിയാണെന്ന് ബിജെപിയിലെ വിശ്വസനീയമായ കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

സമീപകാലത്ത് തമിഴ്നാട്ടിലും ഡൽഹിയിലും ​ഒരുപോലെ ചർച്ചയായ വിഷയങ്ങളിലാെന്നായിരുന്നു അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി. അദ്ദേഹം ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ​ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും ഇക്കാര്യം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.​​ എന്നാൽ, ഇത്തരം റിപ്പോർട്ടുകളെയോ ചർച്ചകളെയോ അണ്ണാമലൈ നിഷേധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക