
പൊലീസിനെതിരെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ മർദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. ‘വണ്ടി എടുത്ത് മാറ്റെടാ’ എന്ന് പറഞ്ഞ് പിടിച്ചു തള്ളുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതിനുശേഷം എകെജി സെന്ററിലെ വാഹനമാണ് പിണറായി വിജയന്‍ ഉപയോഗിക്കുന്നത്.