Image

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം : ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയി; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

Published on 01 June, 2026
ആലപ്പുഴയിലെ രക്ഷാപ്രവർത്തനം : ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയി; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

ആലപ്പുഴ | ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയതായി പ്രത്യേക അന്വേഷണസംഘം. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കായി കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്ഐടി.

കഴിഞ്ഞ വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടാന്‍ പ്രതികള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എസ്ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ശ്രമം പാളിയത്. ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ കൂടി നിര്‍ദേശപ്രകാരം ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയതെന്നാണ് അറിയുന്നത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവര്‍ക്കെതിരായാണ് കേസ്. നിലവില്‍ ഇവര്‍ സസ്പെന്‍ഷനിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക