Image

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

Published on 01 June, 2026
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് ഇന്ന് രാവിലെ 11 മണിയോടെ പാമ്പുകടിയേറ്റത്. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിനിടെ കാലിന്റെ പിൻഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചായതിനാൽ ഉടനടി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.

പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ മെഡിക്കൽ കോളേജിലെ പ്രത്യേക ഒബ്‌സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടർ ശ്രേയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക