Image

കേരളം വിദ്യാഭ്യാസത്തിന്റെ ‘ഡെസ്റ്റിനേഷൻ പോയിന്റ്’ ആകും, വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിലേക്ക് എത്തുന്ന കാലം വരും; മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 01 June, 2026
കേരളം വിദ്യാഭ്യാസത്തിന്റെ ‘ഡെസ്റ്റിനേഷൻ പോയിന്റ്’ ആകും, വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിലേക്ക് എത്തുന്ന കാലം വരും; മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ ആഗോള വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഉന്നതപഠനത്തിനായി നമ്മുടെ കുട്ടികൾക്ക് വിദേശങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും, മറിച്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിലേക്ക് എത്തുന്ന കാലം വരുമെന്നും മുഖ്യമന്ത്രി വാക്ക് നൽകി. പുതിയ തലമുറയാണ് നാടിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലത്തെ കുഞ്ഞുങ്ങൾ ജീവിക്കുന്നത് നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള അത്യാധുനിക കണ്ടുപിടിത്തങ്ങളുടെ ലോകത്താണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മനുഷ്യൻ തന്നെ തങ്ങളേക്കാൾ ബുദ്ധിയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വലിയ പങ്കുവഹിക്കുന്നുണ്ട്. പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്. 

നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ഇന്ന് ലോകത്തിലെ പല പ്രമുഖ സർവ്വകലാശാലകളിലും പഠിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മുന്നേറ്റത്തിനൊപ്പം തന്നെ പുതിയ തലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക