Image

വാർഷിക പരിപാടികളിൽ രാഷ്ട്രീയം പാടില്ലെന്നു ട്രംപ് ഭരണകൂടം (പിപിഎം)

Published on 01 June, 2026
 വാർഷിക പരിപാടികളിൽ രാഷ്ട്രീയം പാടില്ലെന്നു ട്രംപ് ഭരണകൂടം (പിപിഎം)

അമേരിക്കയുടെ 250ആം വാർഷികം ആഘോഷിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പരിപാടികൾ വെല്ലുവിളി നേരിടുമ്പോഴും അദ്ദേഹത്തിന്റെ ഭരണകൂടം അതിനെ ന്യായീകരിച്ചു. രാഷ്ട്രീയവും നിയമപരവുമായ നിരവധി വെല്ലുവിളികൾ ഉയരുമ്പോഴും ഈ ആഘോഷം രാഷ്ട്രീയത്തിന് അതീതമാണെന്നു അവർ ചൂണ്ടിക്കാട്ടി.  

നവംബർ 3നു കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടപ്പെടാവുന്ന ഹൗസ്-സെനറ്റ് മത്സരങ്ങൾ ചൂടുപിടിച്ചു കഴിഞ്ഞു. അതിനിടെ ട്രംപ് നിയമ വെല്ലുവിളികൾ നേരിടുന്നുമുണ്ട്.

ആഘോഷങ്ങൾക്ക് നിശ്ചയിച്ച സംഗീത പരിപാടിയിൽ നിന്നു പല ഗായകരും പിന്മാറുകയും ചെയ്തു.

സെക്രട്ടറി ഓഫ് ഇന്റീരിയർ ഡഗ് ബർഗം സി എൻ എന്നിൽ പറഞ്ഞു: "ഫ്രീഡം 250 നടത്തുന്ന ആഘോഷങ്ങൾ രാഷ്‌ടീയത്തിനു അതീതമാണ്." 

പണം നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്താമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "സുതാര്യത നല്ലതാണെന്ന് ഞാൻ കരുതുന്നു."

വാഷിംഗ്ടണിൽ പൊതു ഇടങ്ങൾ പുനരുദ്ധരിക്കാനുള്ള വലിയൊരു പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഫൗണ്ടനുകൾ പലതും പുനർനിർമിച്ചു, ചരിത്ര സ്മാരകങ്ങളിൽ നിന്നു ചുവരെഴുത്തു നീക്കം ചെയ്തു.

ലിങ്കൺ മെമ്മോറിയലിനു സമീപം റിഫ്ലെക്റ്റിംഗ് പൂൾ നന്നാക്കാൻ കരാർ നടപടികൾ തുടങ്ങിയെന്നു ബർഗം പറഞ്ഞു.

കെന്നഡി സെന്റർ നന്നാക്കാൻ പ്രസിഡന്റ് ട്രംപ് നടപടി എടുത്തപ്പോൾ അദ്ദേഹത്തിന്റെ പേര് അതിൽ നിന്നു നീക്കം ചെയ്യാൻ കോടതി വിധി വന്നു. ഒട്ടേറെ ഫെഡറൽ കെട്ടിടങ്ങൾ വർഷങ്ങളായി കേടുപാടുകൾ തീർക്കാതെ വിട്ടതു കൊണ്ടു നശിച്ചു പോയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റ നയം നടപ്പാക്കുന്ന രീതിക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ടിട്ടുമുണ്ട്. ന്യൂ ജേഴ്സിയിൽ കുടിയേറ്റക്കാരെ അടച്ചിടുന്ന  ഡെലാനി ഹാൾ തടവറയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തിപ്പെട്ടപ്പോൾ ഡെമോക്രാറ്റിക് ഗവർണർ വരെ രംഗത്തിറങ്ങി.

ആ പ്രതിഷേധങ്ങൾ അപകടകരമായ നിലയിൽ എത്തിയെന്നു ഡെമോക്രാറ്റിക് സെനറ്റർ ആൻഡി കിം ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരും നിയമപാലകരും ഏറ്റുമുട്ടിയ അവിടെ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.

തടവറയിൽ  അടച്ച ചിലർ നിരാഹര സത്യാഗ്രഹത്തിലാണ്. അവിടത്തെ അരക്ഷിതാവസ്ഥയാണ് അതിനെല്ലാം കാരണം.

തടവുകാരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ല എന്നു കിം പറഞ്ഞു. മെഡിക്കൽ സഹായം നൽകുന്നില്ല.

Trump officials defend anniversary plans

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക