Image

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾ പീഡനം നേരിടുന്നുവെന്നു ബിഷപ്പുമാർ പാപ്പയെ ധരിപ്പിച്ചു (പിപിഎം)

Published on 01 June, 2026
പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾ പീഡനം നേരിടുന്നുവെന്നു ബിഷപ്പുമാർ പാപ്പയെ ധരിപ്പിച്ചു (പിപിഎം)

പാക്കിസ്ഥാനിൽ നിന്നുള്ള കത്തോലിക്കാ ബിഷപ്പുമാർ വത്തിക്കാനിൽ ലിയോ പതിന്നാലാമൻ മാർപാപ്പയെ കണ്ടു ഇസ്ലാമിക രാജ്യത്തു ക്രിസ്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്തു. സംഘത്തിൽ ഒരു കർദിനാളും മൂന്നു ആർച് ബിഷപ്പുമാരും നാലു ബിഷപ്പുമാരും ഉണ്ടായിരുന്നു. 

കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് പാക്കിസ്ഥാൻ പ്രസിഡന്റ് ബിഷപ് സാംസൺ ഷുകാർഡിൻ ക്രിസ്ത്യാനികളുടെ ക്ലേശങ്ങൾ വിവരിച്ചു. ഇസ്‌ലാമിക ദൈവ വിശ്വാസ ലംഘന നിയമം ഉപയോഗിച്ചു പാക്ക് അധികൃതർ പീഡനം അഴിച്ചു വിടുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ബലം പ്രയോഗിച്ചു മതം മാറ്റുന്നത് കൂടി വരികയാണ്. ക്രിസ്ത്യൻ യുവതികൾ ഇതിനു കൂടുതലായി ഇരയാവുന്നു.

ന്യൂനപക്ഷ അവകാശങ്ങളോ തുല്യ നീതിയോ പാക്കിസ്ഥാനിൽ ക്രിസ്ത്യൻ സമൂഹത്തിനു ലഭ്യമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഒട്ടേറേ ക്രിസ്തു മത വിശ്വാസികൾ ദൈനംദിന ജീവിതത്തിൽ സംഘടിത വിവേചനം നേരിടുന്നു.

പാക്കിസ്ഥാൻ സന്ദർശിക്കാൻ ബിഷപ്പുമാർ മാർപാപ്പയെ ക്ഷണിച്ചു. പാപ്പാ അതിൽ താല്പര്യം കാട്ടിയെന്നാണ് സൂചന.

Catholic bishops tell Pope Leo about challenges in Pakistan

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-01 06:09:10
💥🔥ഇപ്പം മാർപാപ്പാ പാകിസ്ഥാനെ മൂക്കിലോട്ട് വലിച്ചു കേറ്റും... നോക്കിയിരുന്നാൽ മതി. മുസ്ലീംമത രാജ്യത്ത് ക്രിസ്ത്യാനി അടങ്ങി ഒതുങ്ങി അവർക്ക് വിധേയപ്പെട്ടു ജീവിക്കുക,അതുമാത്രമാണ് പോംവഴി ;അല്ലെങ്കിൽ ഒരു ക്രിസ്ത്യാനി രാജ്യത്തോട്ടു ചേക്കേറുക.... റെജീസ്🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക