Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

Published on 31 May, 2026
'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോണിലൂടെ സന്ദീപ് വാര്യര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

വാരാണസിയില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. വൈകീട്ടായിരുന്നു ഫോണ്‍ കോള്‍. സന്ദീപ് വാര്യര്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.

ഫോണ്‍ വിളിച്ചയാള്‍ അസഭ്യം പറഞ്ഞെന്നും ജീവഭയം ഉണ്ടെന്നും,ശക്തമായ നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംശയമുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക