Image

എൽവിസ് പ്രിസ്‌ലിയെക്കാൾ ജനപ്രീതി തനിക്കുണ്ടെന്നു ട്രംപ് (പിപിഎം)

Published on 31 May, 2026
എൽവിസ് പ്രിസ്‌ലിയെക്കാൾ ജനപ്രീതി തനിക്കുണ്ടെന്നു ട്രംപ് (പിപിഎം)

അമേരിക്കയുടെ 250ആം വാർഷികം പ്രമാണിച്ചു നടത്താനിരുന്ന മെഗാ സംഗീത പരിപാടിയിൽ നിന്നു പല ഗായകരും പിന്മാറിയതിനെ തുടർന്ന് ഐതിഹാസിക ഗായകൻ എൽവിസ് പ്രിസ്‌ലിയെക്കാൾ ജനപ്രീതിയുള്ള ഒരാളെ രംഗത്തിറക്കുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.

ആളുടെ പേരും അദ്ദേഹവും ട്രൂത് സോഷ്യലിൽ കുറിച്ചു: ഡൊണാൾഡ് ജെ. ട്രംപ്. (ദ ഗോട്ട്).  

ലോകത്തു എവിടെയും ഏറ്റവുമധികം ആളുകളെ ആകർഷിക്കുന്ന വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു. "എൽവിസിന് ഏറ്റവും നല്ല കാലത്തു കിട്ടിയിരുന്നതിനേക്കാൾ ആൾക്കൂട്ടം എത്തും ഞാൻ വന്നാൽ. കൈയ്യിൽ ഗിറ്റാർ ഇല്ലെങ്കിലും. മറ്റാരേക്കാളും ഈ രാജ്യത്തെ സ്നേഹിക്കുന്ന വ്യക്തി. ചിലരുടെ അഭിപ്രായത്തിൽ ചരിത്രത്തിലെ ഏറ്റവും  മഹാനായ പ്രസിഡന്റ്."

നാഷനൽ മാളിൽ സംഗീതജ്ഞരെ ഒഴിവാക്കി മാഗാ റാലി നടത്താമെന്നാണ് ട്രംപിന്റെ നിർദേശം.

മോറിസ് ഡേ, യങ് എം സി, ദ കൊമോഡോറസ്, ബ്രെറ്റ് മൈക്കൽസ്, മാർട്ടീന മക്ബ്രൈഡ് എന്നിങ്ങനെ പലരും സംഗീത പരിപാടിയിൽ നിന്നു പിന്മാറി. ജൂൺ 25 മുതൽ ജൂലൈ 10 വരെ നാഷനൽ മാളിൽ നടക്കുന്ന ഗ്രെയ്റ്റ് അമേരിക്കൻ ഫെയറിൽ പങ്കെടുക്കാൻ ഇവരൊക്കെ എത്തുമെന്നു ബുധനാഴ്ച്ച ഫ്രീഡം250 അറിയിച്ചിരുന്നു.

"ധാരാളം പണം വാങ്ങുന്ന കലാകാരൻമാർ എന്നു ഭാവിക്കുന്ന ഇവരെയൊന്നും എനിക്കു വേണ്ട," ട്രംപ് പറഞ്ഞു. "അവർ സന്തുഷ്ടരല്ല. എനിക്കു സന്തുഷ്ടരെ മാത്രം മതി, ഉഷാറുള്ളവർ, വിജയം നേടിയവർ, എങ്ങിനെ വിജയിക്കാം എന്ന് അറിയാവുന്നവർ."

ഡി സി യിൽ  AMERICA IS BACK എന്ന പേരിൽ ഒരു മാഗാ റാലി സംഘടിപ്പിക്കാനാണ് ആലോചനയെന്നു ട്രംപ് സൂചിപ്പിച്ചു. ദേശഭക്തർക്കു മാത്രമേ ക്ഷണമുള്ളൂ.

സംഗീത പരിപാടി റദ്ദാക്കുമെന്നു ട്രംപ് പറഞ്ഞു.

Trump claims he's more popular than Elvis 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക