Image

സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെ വിമർശിച്ച് കെ. കെ രാഗേഷ്

Published on 31 May, 2026
സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെ വിമർശിച്ച് കെ. കെ രാഗേഷ്

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് ചോദിച്ചു.

‘കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ അദ്ദേഹത്തിന് വിശ്വാസം സിബിഐയിൽ ആകുന്നത് എന്തുകൊണ്ടാണ്? ഇഡിയിലും സിബിഐയിലും വി.ഡി. സതീശന് വല്ലാത്ത വിശ്വാസമുണ്ടാകുന്നത് അപകടകരമായ കാര്യമാണ്. ഇക്കാര്യം കേരളീയ സമൂഹം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിന് ശുപാർശചെയ്യുന്ന ആദ്യ കേസാണ് നവീൻ ബാബുവിന്റേത്.നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്

Join WhatsApp News
Adv.Rajan Thomas. 2026-05-31 13:44:10
സതീശന്‍ വാക്കു പറഞ്ഞാല്‍ വാക്കാണ്! നവീന്‍ ബാബുവിനെ കൊന്നവരെ പിടിക്കാന്‍ സിബിഐ വരുന്നു; പി.പി. ദിവ്യയ്ക്ക് വിലങ്ങ് വീഴുമോ? പഴകുളം മധു 'മാസായി' തിരുവനന്തപുരം: 'സതീശന്‍ വാക്ക് പറഞ്ഞാല്‍ അത് വാക്കാണ്' എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുന്നു. കണ്ണൂരിലെ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും നല്‍കിയ ഉറപ്പ് പാലിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യവും കണ്ണീരും പരിഗണിച്ച് കേസ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും. കേസ് സി.ബി.ഐക്ക് വിട്ടതോടെ സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇനി വിലങ്ങ് വീഴുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ സജീവമാകുന്നത്. സിപിഎമ്മിലെ കണ്ണൂരിലെ പല നേതാക്കളും ഈ കേസില്‍ സംശയ നിഴലിലാണ്. സിപിഎം നേതാവിന്റെ ബിനാമി പെട്രോള്‍ പമ്പാണ് നവീന്‍ ബാബുവിന്റെ ജീവനെടുക്കാന്‍ കാരണമായത്. വിഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യ കേസാണ് ഇത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും തുടരന്വേഷണ ആവശ്യങ്ങളും ശക്തമായി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവും റാന്നി എംഎല്‍എയുമായ പഴകുളം മധു നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസ് സി.ബി.ഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തോടെ രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും പഴകുളം മധു പൂര്‍ണ്ണമായും 'മാസായി' മാറിയിരിക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കുടുംബത്തോടൊപ്പം ഉറച്ചുനിന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണിത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യഘട്ടത്തില്‍ പോലീസ് നടത്തിയ ലോക്കല്‍ അന്വേഷണം വന്‍ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ പിന്നീട് സി.പി.എം. ജനപ്രതിനിധിയായി മാറിയത് ഈ കേസിന്റെ നാഴികക്കല്ലുകളില്‍ ഒന്നാണ്. ഭരണകക്ഷിയുടെ ഉന്നത സ്വാധീനമുള്ള നേതാക്കളെ സംരക്ഷിക്കാന്‍ പോലീസ് ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും, അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ പശ്ചാത്തലം കേസ് അട്ടിമറിക്കാന്‍ ഉപയോഗിച്ചുവെന്നും പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ സി.പി.എം. ജനപ്രതിനിധിയായി പരസ്യമായി രംഗത്തുവന്നതോടെ പോലീസിന്റെ നിഷ്പക്ഷത പൂര്‍ണ്ണമായും ചോദ്യം ചെയ്യപ്പെട്ടു. ഈ ഗുരുതരമായ അട്ടിമറി ചൂണ്ടിക്കാണിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം സംസ്ഥാന പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ സര്‍ക്കാരിനെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരായ സി.പി.എം. നേതാക്കളെ സംരക്ഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച അമിത താല്പര്യം പുതിയ സര്‍ക്കാര്‍ തിരുത്തണമെന്നത് കുടുംബത്തിന്റെ വലിയൊരു ആവശ്യമായിരുന്നു. ഈ ആവശ്യം പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് ഫയലില്‍ ഒപ്പുവെച്ച് അന്വേഷണം സി.ബി.ഐക്ക് കൈമാറുക. ലോക്കല്‍ പോലീസിന്റെ പരിധിയില്‍നിന്നും കേസ് കേന്ദ്ര ഏജന്‍സിയുടെ കൈകളിലേക്ക് എത്തുന്നതോടെ സി.പി.എം. കോട്ടകളില്‍ വലിയ ഭീതിയാണ് ഉയരുന്നത്. പി.പി. ദിവ്യ ഉള്‍പ്പെടെയുള്ള നേതാക്കളെ സി.ബി.ഐ. ചോദ്യം ചെയ്യലിലേക്ക് നീക്കുമെന്നും, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നുമാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട ഗൂഢാലോചനയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കൈകളും സി.ബി.ഐ. വലയിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പൊതുസമൂഹവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക